പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ചനടത്തി മാണി സി.കാപ്പന്‍. പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ ലീഗ് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. ജോസ് വേണമെങ്കില്‍ തിരുവമ്പാടിയില്‍ മല്‍സരിക്കട്ടെ എന്ന നിലപാടിലാണ് മാണി സി. കാപ്പന്‍. ജോസ് കെ. മാണിയുടെ നിലപാടിനായി കാത്തിരിക്കുകയാണ് ലീഗ്. മാണി സി കാപ്പനുമായി അജന്‍ഡവച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു
ജോസ് കെ.മാണിയുമായി മുന്നണിമാറ്റ ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്ന് കെ.സി വേണുഗോപാല്‍. താല്‍പര്യമറിയിച്ച് കേരള കോണ്‍ഗ്രസ് എം വന്നിട്ടില്ലെന്നും തിരിച്ചുവരണമെന്ന് താല്‍പര്യമറിയിച്ചാല്‍ ചര്‍ച്ച നടത്തുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. അയിഷ പോറ്റിയെപോലെ കൂടുതല്‍പേര്‍ വരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി േജാസഫ്. യുഡിഎഫിന്‍റെ ജനകീയ അടിത്തറ വികസിക്കുന്നു. കേരള കോണ്‍ഗ്രസ് എം താല്‍പര്യം അറിയിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ് എം മുന്നണി വിടില്ലെന്നും എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും ചെയര്‍മാന്‍ ജോസ് കെ.മാണി. പാര്‍ട്ടിക്കകത്ത് പല അഭിപ്രായങ്ങളുണ്ടെന്നു സമ്മതിച്ച ജോസ് കെ. മാണി അഞ്ച് എം.എല്‍.എമാരും ഒന്നിച്ച് നില്‍ക്കുമെന്നും കോട്ടയത്ത് നിലപാട് വ്യക്തമാക്കി. ഇടതുമുന്നണിയുടെ ജാഥകളിലൊന്നിന്‍റെ ക്യാപ്റ്റന്‍ താന്‍ തന്നെയായിരിക്കുമെന്നും ജോസ് കെ.മാണി സ്ഥിരീകരിച്ചു. മുന്നണിമാറ്റമെന്ന അഭ്യൂഹങ്ങള്‍ തള്ളുമ്പോഴും കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടാകുമെന്ന പരാമര്‍ശവുമായി സസ്പെന്‍സും ജോസ് കെ.മാണി നിലനിര്‍ത്തുകയാണ്.