കൊല്ലം കുണ്ടറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിഷ്ണുനാഥെന്നു ഉറപ്പിച്ചതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ആരെത്തും?. മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മയായിരുന്നു കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ഥി. പുതുമുഖങ്ങള്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ ഇത്തവണ സിപിഎമ്മിന്‍റെ പരിഗണന പട്ടികയിലുണ്ട്.
ചെങ്ങന്നൂരില്‍ പരാജയപ്പെട്ട പി.സി.വിഷ്ണുനാഥിനു കഴിഞ്ഞ തവണ ആദ്യം പറഞ്ഞു കേട്ട മണ്ഡലം കൊല്ലമായിരു്നനു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ ഇക്കാര്യം വിഷ്ണുവിനോട് പറയുകയും ചെയ്തു. ബിന്ദുകൃഷ്ണയുമായി തര്‍ക്കം വന്നതിനെ തുടര്‍ന്നു കുണ്ടറയിലേക്ക് മാറുകയായിരുന്നു. ഇടതുപക്ഷത്തിനു വേരോട്ടമുള്ള മണ്ഡലത്തില്‍ ശ്കതമായ ഇടതു തരംഗമുണ്ടായിട്ടും മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടു. മന്ത്രിമാരെ തോല്‍പ്പിക്കുക പതിവുള്ള കൊല്ലം ജില്ലയില്‍ കഴിഞ്ഞ തവണ തോറ്റ മന്ത്രി മേഴ്സിക്കുട്ടിയമ്മയായിരുന്നു. ഷിബുബേബിജോണ്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവരായിരുന്നു തൊട്ടു മുന്നേ മന്ത്രിമാരായിരുന്നു പരാജയപ്പെട്ടവര്‍.
സിറ്റിങ്ങ് എം.എല്‍.എയായ പി.സി. വിഷ്ണുനാഥിനെ നേരിടാന്‍ പുതുമുഖം മുതല്‍ മുതിര്‍ന്ന നേതാക്കളെ വരെ സിപിഎം പരിഗണിക്കുന്നു. കശുവണ്ടി തൊഴിലാളികള്‍ ഏറെയുള്ള സിപിഎം അഖിലേന്ത്യാ സെക്രട്ടറിഎം.എ.ബേബി പ്രതിനിധാനം ചെയ്ത മണ്ഡലംതിരിച്ചുപിടിക്കുകയെന്നത് അഭിമാന പ്രശ്നം കൂടിയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 7 ല്‍ 4 പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും രണ്ടു ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും യുഡിഎഫ് നേടിയിരുന്നു.
മുന്‍ ഏരിയാകമ്മിറ്റി സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ എസ്.എല്‍.സജികുമാര്‍, ചിന്താ ജെറോം, പ്രസന്ന ഏണസ്റ്റ് എന്നിവര്‍ക്കു പുറമേ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റായ ആര്‍ശ്.എം.സജിയുടെ പേരും സിപിഎമ്മിന്‍റെ ചര്‍ച്ചകളിലുണ്ട്.