കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷാ ഏറ്റെടുക്കുമെന്ന് സൂചന. കേരളത്തോടൊപ്പം ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഭാരിമാരെ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ ചുമതല ആർക്കും നൽകിയിട്ടില്ല.  ഇതോടെയാണ് അമിത് ഷാ നേരിട്ട് ഏറ്റെടുക്കാൻ സാധ്യതയേറിയത്.

അതേസമയം, സ്ഥാനാർഥിനിർണയത്തിന് ജയസാധ്യതയാകണം മുഖ്യ മാനദണ്ഡം എന്ന് അമിത് ഷാ ബിജെപി കോർ കമ്മിറ്റിയിൽ പറഞ്ഞിരുന്നു. 20 സീറ്റെങ്കിലും ലക്ഷ്യമിട്ട് 40 മണ്ഡലങ്ങളിൽ കടുത്ത മൽസരം കാഴ്ചവയ്ക്കണമെന്നാണ് നിർദ്ദേശം.

അതിനിടെ ബിജെപി സംസ്ഥാന നേതൃത്വം ഈ മാസം 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചാൽ, പുത്തരിക്കണ്ടത്ത് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ബിജെപി ഭരണം നേടിയ തിരുവനന്തപുരം കോർപറേഷനിലെ വികസന പദ്ധതികൾ 23 ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനത്തിന് പിന്നാലെ 28ന് പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദർശനം നീണ്ടുപോകും എന്നതിനാലാണ് 23ന് അദ്ദേഹത്തെ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ENGLISH SUMMARY:

Union Home Minister Amit Shah is expected to directly lead the BJP's 2026 Kerala Assembly election campaign as no state in-charge has been appointed yet. Amit Shah has set a target for the state unit to contest fiercely in 40 seats with a goal to win at least 20 seats. Prime Minister Narendra Modi is likely to visit Thiruvananthapuram on January 23 to announce development projects. This visit aims to showcase the BJP-led Thiruvananthapuram Corporation's achievements before the Parliament session begins on January 28. The BJP leadership is focusing on winnability as the primary criterion for candidate selection in this crucial election year.