പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി സംസാരിക്കരുതെന്നു ഇടതുനിരീക്ഷകന്‍ ബി.എന്‍. ഹസ്കറിന് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. വെള്ളാപ്പള്ളി–മുഖ്യമന്ത്രി കാര്‍ യാത്രയെ വിമര്‍ശിച്ച് കൗണ്ടര്‍ പോയന്‍റിലെ പരാമര്‍ശത്തിലാണ് പാര്‍ട്ടി അനിഷ്ടം പ്രകടിപ്പിച്ചത്. അതേസമയം, പറഞ്ഞത് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാടെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഹസ്കര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പാര്‍ട്ടി ലൈനില്‍ പോകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെന്നും ഹസ്കര്‍ സമ്മതിച്ചു.
ആഗോള അയ്യപ്പസംഗമത്തിന് പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ കാറില്‍ ഒന്നിച്ചെത്തിയത് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിരുന്നു. സിപിഐയില്‍ നിന്നും പോലും പാര്‍ട്ടിയ്ക്കു വിമര്‍ശനം നേരിടേണ്ടി വന്നു. ബിനോയ് വിശ്വം അല്ല പിണറായി വിജയൻ എന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.