ഉടുമ്പന്‍ചോല എംഎല്‍എയും മുന്‍മന്ത്രിയുമായ എംഎം മണിയെ വീണ്ടും കളത്തിലിറക്കാന്‍ സിപിഎം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യത കണക്കിലെടുത്ത് മണിയാശാനെ വീണ്ടും മല്‍സരിപ്പിക്കണമെന്നാണ് ഇടുക്കി ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം. ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന. ആരോഗ്യകാരണങ്ങളാലും ടേം വ്യവസ്ഥ പാലിച്ചും അദ്ദേഹം മല്‍സരരംഗത്തുണ്ടാവില്ലെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. കോട്ടയം കിടങ്ങൂരില്‍ ജനിച്ച എം.എം.മണി 1955ലാണ് ഇടുക്കിയിലെ ഹൈറേഞ്ചിലേക്ക് കുടിയേറിയത്. 1958 ലെ ദേവികുളം ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായതിനിടെ എം.എം.മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇന്നലെ വലിയ ചര്‍ച്ചയായിരുന്നു. 98 68 91 99 ഇതൊരു ഫോണ്‍ നമ്പര്‍ അല്ല, കഴിഞ്ഞ നാല് നിയമസഭകളിലെ എല്‍ഡിഎഫ് സീറ്റുകളാണെന്നായിരുന്നു കുറിപ്പ്. പോസ്റ്റിന് പിന്നാലെ ഉരുളയ്ക്കുപ്പേരിയെന്ന പോലെ വിടി ബല്‍റാമുമെത്തി. 98 68 91 99 35 തല്‍ക്കാലം ഇതൊരു ഫോണ്‍ നമ്പറാണ് കുറച്ച് കഴിഞ്ഞാല്‍ മാറ്റത്തിന്‍റെ മാന്ത്രിക സംഖ്യയും എന്നായിരുന്നു ബല്‍റാമിന്‍റെ കുറിപ്പ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 35 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് ബല്‍റാമിന്‍റെ വിലയിരുത്തലെന്ന് സാരം.
അതേസമയം, തിരഞ്ഞെടുപ്പില്‍ 110 സീറ്റു നേടാനുറച്ച് മുഖ്യമന്ത്രിയും ഇടത് മുന്നണിയും. വികസനത്തിലൂന്നി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാനും തീരുമാനം . വമ്പൻ സോഷ്യൽ മീഡിയ കാംപെയ്നും തുടക്കമാകുമെന്ന് മുഖ്യമന്ത്രി മന്ത്രിമാരുടെ പ്രത്യേക യോഗത്തെ അറിയിച്ചു. ഓരോ ജില്ലയിലും ചുമതലയുള്ള മന്ത്രിമാരെ ഏകോപനം ഏൽപ്പിച്ചു. നൂറു സീറ്റെന്ന യു ഡി എഫ് ലക്ഷ്യത്തിന് മറുപടിയായാണ് മിഷൻ 110 മുഖ്യമന്ത്രി മന്ത്രിമാർക്ക് മുന്നൽ അവതരിപ്പിച്ചത്.
മൂന്നാമതും പിണറായി ഭരണമെന്ന ലക്ഷ്യമിട്ട് നീങ്ങാനാണ് സർക്കാരിന്‍റെയും എല്‍ഡിഎഫിന്‍റെയും തീരുമാനം . മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചാണ് 110 സീറ്റു നേടി മൂന്നാമതും ഭരണം പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടത്. എല്ലാറ്റിനും മറുമരുന്ന് വികസനമാണെന്നും അത് ഊന്നിയൂന്നി ജനങ്ങളോട് പറയണമെന്നും മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. ലക്ഷ്യം നേടുന്നതിന് ഇനിയുള്ള ദിവസങ്ങളിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ മുഖ്യമന്ത്രി മന്ത്രിമാർക്കു മുന്നിൽ അവതരിപ്പിച്ചു.വികസന സർക്കാരെന്നും നവകേരള നിർമ്മിതിയെന്നു മാകണം മുദ്രാവാക്യങ്ങൾ. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ മറികടക്കാൻ വികസനമാണ് ഒറ്റമൂലിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗത്തിനു ശേഷം നടന്ന അവതരണവും ചർച്ചയും മൂന്നു മണിക്കൂർ നീണ്ടു. മന്ത്രിമാർ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കണം. നേരിട്ട് ജനങ്ങളുമായി സംവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭരണ വിരുദ്ധ വികാരമില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ചില പ്രാദേശിക തിരിച്ചടികൾ മാത്രമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിപുലമായ സോഷ്യൽ മീഡിയ പ്രചരണവും സംഘടിപ്പിക്കും. യു ഡി എഫിൻ്റെ ലക്ഷ്യം 100 സീറ്റ് എന്ന പ്രഖ്യാപനവും പ്രതിപക്ഷത്തിൻ്റെ കൃത്യമായ മുന്നൊരുക്കങ്ങളും ഒരു വശത്ത്, തദ്ദേശതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറുവശത്ത് . ഇവ മറി കടക്കാൻ മിഷൻ 110 ളും ക്യാപ്റ്റൻ സ്ഥാനത്ത് പിണറായിയും തന്നെ വേണമെന്ന പ്രഖ്യാപനമാണ് ഇടത് മുന്നണി നടത്തുന്നത്.