എ.കെ ബാലന്റെ വിവാദപ്രസ്താവനയിൽ ഒഴിഞ്ഞു മാറി സിപിഎം. വിഷയം UDF ആയുധമാക്കുമ്പോഴും തുടർപ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം എല്ലാത്തരം വർഗീയതയെയും പ്രോത്സാഹിപ്പിക്കുന്നത് VD സതീശനും KC വേണുഗോപാലുമാണെന്ന് ആരോപിച്ചു പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ രംഗത്തെത്തി.
AK ബാലൻ പറഞ്ഞു വെച്ച ജമാഅത്ത് വിവാദപ്രസ്താവന രണ്ടു ദിവസമായിട്ടും ഒടുങ്ങിയിട്ടില്ല. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് നടത്തിയ വർഗീയ അജണ്ടയെന്ന് യു.ഡി.എഫ് ആരോപണം ശക്തമാക്കുമ്പോഴും തല്ലാതെ തലോടാതെ നീങ്ങുകയാണ് നേതൃത്വം. ഇനി പ്രതികരിക്കാനില്ലെന്നാണ് AK ബാലൻ പറഞ്ഞത്. ബാലനെ പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് MV ഗോവിന്ദൻ ഒഴിഞ്ഞു മാറി.
മന്ത്രി റിയാസും പ്രതികരിച്ചില്ല. എന്നാൽ എ.കെ ബാലന്റെ പ്രസ്താവനയെ പറ്റി ചോദിച്ചപ്പോൾ എ.വിജയരാഘവൻ പറഞ്ഞത് ഇങ്ങനെ േ വിഷയം ഇന്ന് ചേർന്ന സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലും ചർച്ചയായി. ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നാണ് യോഗം അഭിപ്രായപ്പെട്ടത്. നിർണായക ഘട്ടത്തിൽ പ്രസ്താവന പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കിയെന്ന് സംസ്ഥാന ജില്ലാ നേതൃത്വത്തവും വിലയിരുത്തിയിട്ടുണ്ട്