mons-joseph

കേരള കോണ്‍ഗ്രസ് നിലവിലുളള പത്തു സീറ്റിലും മല്‍സരിക്കുമെന്നും കൂടുതല്‍ സീറ്റ് ചോദിച്ച് യുഡിഎഫിനെ ബുദ്ധിമുട്ടിക്കില്ലെന്നും കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ. മണ്ഡലം വച്ചുമാറുന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ നടന്നിട്ടില്ല. ജയസാധ്യതയാണ് പ്രധാനമെന്നും നല്ല സ്ഥാനാര്‍ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തണമെന്നും മോന്‍സ് ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞപ്രാവശ്യം പത്തു സീറ്റില്‍ രണ്ടിടത്ത് മാത്രമാണ് ജയിച്ചത്. ഏതെങ്കിലും സീറ്റ് കോണ്‍ഗ്രസുമായി ഉള്‍പ്പെടെ വച്ച് മാറുന്നതില്‍ ചര്‍ച്ച നടന്നിട്ടില്ല. യുഡിഎഫ് ജയിക്കണമെന്നതാണ് പ്രധാനമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.

ENGLISH SUMMARY:

Kerala Congress confirms it will contest in the existing ten seats and won't request more from UDF. Discussions about exchanging constituencies haven't occurred, focusing on winnability and finding good candidates.