പാർട്ടിക്ക് മാത്രമല്ല, പ്രതിപക്ഷ നേതാവിന് കൂടി ഡബിൾ എനർജി സമ്മാനിച്ച ക്യാംപായിരുന്നു ബത്തേരിയിലേത്. സമീപകാല ചരിത്രത്തിൽ തന്നെ പിണക്കങ്ങളും പഴിചാരലുമില്ലാതെ നടന്ന നേതൃ സംഗമം കോൺഗ്രസിൻ്റെ ലക്ഷ്യത്തിലേക്കുള്ള വഴി കുടുതൽ എളുപ്പമുള്ളതാക്കി. രണ്ടു ദിവസത്തെ ക്യാംപിന് കൊടി ഉയരുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു വി.ഡി സതീശനെതിരായ CBI അന്വേഷണ നീക്കം പുറത്തുവന്നത്
2021 ൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉമ്മൻചാണ്ടിക്കെതിരെ സർക്കാർ ഇതേ തന്ത്രം പ്രയോഗിച്ചതിന്‍റെ അനുഭവമുള്ളവർ സർക്കാരിനെതിരെ ആഞ്ഞടിച്ചു. ക്യാംപിന്റെ പൂർണ പിന്തുന്ന വിഡിയെ കൂടുതൽ കരുത്തനാക്കി. ആ കരുത്ത് പിന്നീടുള്ള ഓരോ വാക്കുകളിലും പ്രകടമായിരുന്നു
മുഖ്യമന്ത്രി സ്ഥാനത്തിൽ തർക്കമില്ലെന്നും ഉണ്ടെന്ന് വരുത്തി തീർക്കുന്നത് ഇടത് കേന്ദ്രങ്ങളാണന്നുമുള്ള VD യുടെ വാദം സ്വന്തം പാളയത്തിലെ പട കൂടി ഉന്നമിട്ടാണന്ന് ഉറപ്പ്. ശശി തരൂരിന്റെ തിരിച്ചു വരവായിരുന്നു മറ്റൊരു ഹൈലൈറ്റ് . തരൂർ വിഷയത്തിൽ ബിജെപിക്ക് മുന്നിൽ ഇതുവരെ ഉത്തരം മുട്ടിയ കോൺഗ്രസിന് ഇനി തല ഉയർത്തി നിൽക്കാം.
ഇതിനിടെ ബത്തേരി ക്യാംപിന് പിന്നാലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെ പി സി സി പ്രസിഡന്റ്. പേരാവൂരില്‍ നിന്ന് നാലാം തവണയും താന്‍ തന്നെ ജനവിധി തേടുമെന്ന് സണ്ണി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍മാര്‍ മുമ്പും മല്‍സരിച്ചിട്ടുണ്ടെന്നും ആ സമയത്ത് താല്‍ക്കാലിക ചുമതല മറ്റൊരാള്‍ക്ക് കൈമാറുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി തിരഞ്ഞെടുപ്പ് സമയത്ത് അധ്യക്ഷന്റ ചുമതല മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി കൈമാറും. അതേസമയം തന്നെ സ്ക്രീനിങ് കമ്മിറ്റിക്കുശേഷമേ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങുകയുള്ളുവെന്നും സണ്ണി ജോസഫ് പറയുന്നു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ സമാധാനപരമായിരിക്കുമെന്നും നൂറിലധികം സീറ്റുകള്‍ ഉറപ്പായി കഴിഞ്ഞെന്നും പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി