നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ വിജയസാധ്യതയുള്ള പ്രമുഖ എംഎല്‍എമാരെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണ. വീണാ ജോര്‍ജിനെയും കെ.കെ.ശൈലജയേയും യു.പ്രതിഭയെയും വി.ജോയിയേയും പി.വി.ശ്രീനിജനെയും ഉള്‍പ്പടെ മല്‍സരിപ്പിക്കാന്‍ സിപിഎം നേതൃത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി.
അതേസമയം, മുകേഷിനും എം.എം.മണിക്കും ടേം വ്യവസ്ഥയില്‍ ഇളവില്ല. എ.സി മൊയ്ദീനും മല്‍സരിക്കുന്നതില്‍ ഇളവുണ്ടാവില്ല. മുന്നണി കണ്‍വീനറായ ടി.പി.രാമകൃഷ്ണന്‍ മല്‍സരിക്കില്ല. പാര്‍ട്ടി സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ഇത്തവണ മല്‍സരിക്കാതെ മാറി നിന്ന് തിരഞ്ഞെടുപ്പ് ചുമതലകള്‍ വഹിക്കും. അതേ സമയം സ്വര്‍ണക്കൊള്ള ഇടപാടില്‍ എസ്ഐടി ചോദ്യം ചെയ്ത കടകംപള്ളി സുരേന്ദ്രനെ മല്‍സരിപ്പിക്കുന്നതില്‍ സിപിഎമ്മില്‍ കടുത്ത ആശയകുഴപ്പമാണ്.
പിണറായി വിജയന്‍ തന്നെയാകും മുന്നണിയെ നയിക്കുക. എന്നാല്‍ പിണറായി മല്‍സരിക്കുമോ മല്‍സരിക്കാതെ മാറി നിന്ന് നയിക്കുമോ എന്നില്‍ തീരുമാനമായിട്ടില്ല. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി നടത്തുന്ന മേഖലാ ജാഥയ്ക്ക് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടായേക്കും. .വി.ഗോവിന്ദനും മല്‍സരിക്കില്ല.