സമൂഹത്തിന്‍റെ നാനാതുറകളിലുളളവരാണ് തദ്ദേശജനപ്രതിനിധികളും അധ്യക്ഷരും ഉപാധ്യക്ഷരുമൊക്കെയായി തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാവരും രാഷ്ട്രീയക്കാരല്ല , സാധാരണക്കാരാണ്. കോട്ടയത്തെ ഒരു പഞ്ചായത്ത് പ്രസിഡന്‍റിനെ പരിചയപ്പെടാം. ഇതാണ് മുളക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സുരേഷ്. പൊതിച്ചോറ് വില്‍പ്പന നടത്തിയും ഒാട്ടോറിക്ഷ ഒാടിച്ചും വീടിനെ കരുതിയ വീട്ടമ്മയാണ് ഇപ്പോള്‍ നാടിനും കരുതലാകുന്നത്. എച്ച്എന്‍എല്‍ ജീവനക്കാരനായ ഭര്‍ത്താവ് സുരേഷിന് വീണു പരുക്കേറ്റ് ജോലിക്ക് പോകാനാകില്ല. രണ്ടു പെണ്‍മക്കളുടെ പഠനം. എല്ലാം ജിജിയുടെ കരങ്ങളിലാണ്.