തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കൂറുമാറിയ പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ്. ബി.െജ.പിയെ പിന്തുണച്ച പത്തുപേര്‍ക്ക് സസ്പെന്‍ഷന്‍. അതേസമയം, കൂറുമാറ്റം കുപ്രചരണമാണന്നും ഡി.സി.സി വിപ്പ് പോലും നല്‍കിയില്ലെന്നും നടപടി നേരിട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടി കൃത്യമായ ഇടപെടല്‍ നടത്തിയാല്‍ തിരുത്തും. കെ.ആര്‍.ഔസേപ്പിനെ സിപിഎം വിലക്കെടുത്തെന്നു ടി.എം. ചന്ദ്രന്‍ ആരോപിച്ചു. സിപിഎം വിരോധത്തില്‍ ബിജെപി കോണ്‍ഗ്രസിന് വോട്ടുചെയ്തു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടില്ല. ആരും ബിജെപിയില്‍ ചേര്‍ന്നിട്ടുമില്ല. തങ്ങളോട് ആരോടും ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല. ചതിക്ക് മറുപടി മറുചതി, അതേ ചെയ്തിട്ടുള്ളുവെന്നും അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
Also read: മറ്റത്തൂരിലേത് അതുല്‍ കൃഷ്ണ സിപിഎമ്മിന് കൊടുത്ത പണി? കോണ്‍ഗ്രസ് അംഗങ്ങളെ ചാടിക്കാന്‍ എത്ര കൊടുത്തു
മറ്റത്തൂരില്‍ കോണ്‍ഗ്രസിലെ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം എട്ടുപേര്‍ ലംഘിച്ചു. ബിജെപിയിലേക്ക് പോകണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
ഇതിനിടെ മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ കൂറ് മാറ്റത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും അതാണ് മറ്റത്തൂരില്‍ കണ്ടതെന്നും മുഖ്യമന്ത്രി കുറിച്ചു. മരുന്നിന് പോലും ഒരാളെ ബാക്കിവയ്ക്കാതെ ബിജെപി അവരെ അങ്ങെടുത്തു. അരുണാചല്‍ പ്രദേശിലും, പുതുച്ചേരിയിലും, ഗോവയിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതിന്‍റെ കേരള മോഡലാണ് മറ്റത്തൂരിലേത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും ബി.ജെ.പി–കോണ്‍ഗ്രസ് അഡ്ജസ്റ്റ്മെന്‍റുണ്ട്. അതവര്‍ മടിയില്ലാതെ തുടരുകയാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു