ബി.ജെ.പിയിൽ നിന്ന് ഭരണം പിടിച്ച കോട്ടയം മുത്തോലിയിൽ കേരള കോൺഗ്രസ് എമ്മിന് രണ്ടിലത്തിളക്കം. റൂബി ജോസ് പ്രസിഡന്റായും തുടർച്ചയായി ആറു തിരഞ്ഞെടുപ്പുകളിൽ ജയിച്ച രാജൻ മുണ്ടമറ്റം ഉപാധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു.
ബിജെപിയെ രണ്ടിൽ ഒതുക്കി കേരള കോൺഗ്രസ് എമ്മിന്റെ സർവാധിപത്യമാണ് മുത്തോലിയിൽ. മുൻ പഞ്ചായത്ത് പ്രസിഡൻ്റായ റൂബി ജോസ് ഓമലകത്ത് വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് എത്തി.
ജില്ലയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ഥാനാർഥിയെന്ന് എല്ലാവരും വിശേഷിപ്പിച്ച രാജനെ എല്ലാ കാലത്തും ജനങ്ങൾ ഉയരത്തിൽ എത്തിക്കും. കഴിഞ്ഞ ആറു തിരഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തിലാണ് രാജൻ മുണ്ടമറ്റം ജനപ്രതിനിധി ആയിട്ടുള്ളത്. മുത്തോലി കൂടാതെ കേരള കോൺഗ്രസ് എമ്മിന് ജില്ലയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളത് കുറവിലങ്ങാട് ആണ്.