ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ വി.കെ.പ്രശാന്ത് എംഎല്‍എയെ ഓഫിസിലെത്തി കണ്ടപ്പോള്‍

എംഎല്‍എ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ.പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ഒഴിയാന്‍ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് മറുപടി നല്‍കിയതെന്നും ശ്രീലേഖ പറഞ്ഞു. 

താന്‍ പറഞ്ഞതായി  മറ്റ് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ ഫോണ്‍ ശബ്ദരേഖ പ്രശാന്ത്  പുറത്തുവിടണമെന്നും ശ്രീലേഖ പറഞ്ഞു. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ പ്രശാന്തിനോട് ഫോണില്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. വാടകക്കരാര്‍ തീരുന്ന മാര്‍ച്ച് 31വരെ കെട്ടിടെ ഒഴിയില്ലെന്ന നിലപാടിലാണ് പ്രശാന്ത്. 

വിവാദം ചൂട് പിടിക്കുന്നതിനിടെ എംഎല്‍എ ഓഫിസിലെത്തിയ ശ്രീലേഖ പ്രശാന്തിനെ കണ്ടു. തന്‍റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിച്ചാല്‍ അത് എംഎല്‍എക്ക് ബുദ്ധിമുട്ടാകുമെന്ന് ശ്രീലേഖ പറഞ്ഞു. ഏഴു വര്‍ഷം ഉണ്ടാകാത്ത ബുദ്ധിമുട്ട് ഇനി ഉണ്ടാകില്ലെന്ന് പ്രശാന്ത് പറഞ്ഞതോടെ ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു.

അതേസമയം, വി.കെ. പ്രശാന്ത് എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ശ്രീലേഖയുടെ  ആവശ്യം ജനാധിപത്യവിരുദ്ധമെന്ന് മന്ത്രി എം.ബി.രാജേഷ്. അധികാരം കിട്ടിയത്തിന്റെ അസഹിഷ്ണുതയാണ് ശ്രീലേഖയ്ക്ക് എന്നും രാജേഷ് പറഞ്ഞു.

ശാസ്തമംഗലംകാര്‍ക്ക് തെറ്റുപറ്റിയെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. വൈകാതെ തന്നെ അവർ തെറ്റ് തിരുത്തും. ഇത്ര അഹങ്കാരം പാടില്ലെന്നും മേയറും രാജീവ് ചന്ദ്രശേഖറും മറുപടി പറയണമെന്നും കടകംപള്ളി

ENGLISH SUMMARY:

Shasthamangalam councillor R. Sreelekha has clarified her phone call to MLA V.K. Prasanth regarding shifting the MLA office. She said she made the request in a brotherly manner and denied any personal confrontation. According to Sreelekha, Prasanth replied that vacating the office was not possible and said “if possible, vacate it.” She challenged Prasanth to release the phone call audio if any other allegations were raised against her. The controversy is linked to the MLA office functioning in the Shasthamangalam Corporation building.Prasanth has reiterated that he will not vacate the office until the lease expires on March 31.