ശിങ്കാരിമേളത്തില്‍ കൊട്ടിക്കയറിയിരുന്ന രേഷ്മ ഇനി പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിനെ നയിക്കും. കൊക്കാത്തോട് ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യ പ്രസിഡന്‍റാണ് രേഷ്മ. കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പേരും രേഷ്മയെന്നായിരുന്നു എന്നതാണ് മറ്റൊരു കൗതുകം.
ശിങ്കാരി മേളമാണ് വരുമാനമാര്‍ഗം.അഞ്ച് വര്‍ഷം മുന്‍പാണ് അമ്മയുടെ സഹോദരിയ്ക്കൊപ്പം ചേര്‍ന്ന് ശ്രീബുദ്ധ എന്ന കലാസമിതി തുടങ്ങിയത്.ഇടയ്ക്ക് കൈകൊട്ടിക്കളി.നിലവില്‍ എംകോം വിദ്യാര്‍ഥിയാണ്.ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ചു.യുഡിഎഫ് ഭൂരിപക്ഷവും നേടി.പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായതോടെയാണ് നിയോഗം രേഷ്മയെ തേടിയെത്തിയത്.
കഴിഞ്ഞ വര്‍ഷം സിപിഎമ്മിന്‍റെ 21വയസുകാരി രേഷ്മ മറിയം റോയി പഞ്ചായത്ത് പ്രസിഡന്‍റ് ആയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഊഴത്തില്‍ 27 വയസുള്ള രേഷ്മ പഞ്ചായത്ത് പ്രസിഡന്‍റായി.പ്രസിഡന്‍റ് ചുമതലയുടെ തിരക്കിനിടയില്‍ പഠനവും കലാപ്രവവര്‍ത്തനവും മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ആഗ്രഹം.