sreelekha-prasanth

തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം പിടിച്ച ബിജെപി പണി തുടങ്ങി. ആദ്യ ഇര വട്ടിയൂര്‍ക്കാവ് എം.എല്‍.എയും മുന്‍ മേയറുമായ വി.കെ പ്രശാന്ത് ശാസ്തമംഗലത്തെ കോര്‍പറേഷന് കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന് വാര്‍ഡ് കൗണ്‍സിലറായ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ശ്രീലേഖ വി.കെ പ്രശാന്തിനോട് ആവശ്യപ്പെട്ടത്. നിയമസഭ കാലാവധി കഴിയും വരെ തുടരാന്‍ പത്ത് മാസം മുമ്പ് തന്നെ കോര്‍പറേഷന് കത്ത് നല്‍കിയതായി പ്രശാന്ത് മറുപടി നല്‍കി. എല്‍.ഡി.എഫ് ഭരണകാലത്ത് കൗണ്‍സില്‍ വാടക നിശ്ചയിച്ച് നല്‍കിയ കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗണ്‍സില്‍ തീരുമാനിച്ചാല്‍ എം.എല്‍.എക്ക് ഓഫീസ് ഒഴിയേണ്ടി വരും. 

ENGLISH SUMMARY:

VK Prasanth MLA is facing pressure to vacate his office in Thiruvananthapuram. BJP Councillor R. Sreelekha is demanding that he leaves, but Prasanth insists on staying until his term ends.