n-subramanyan-05

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യന് നോട്ടീസ് നൽകി പൊലീസ് വിട്ടയച്ചു. കലാപാഹ്വാനത്തിനടക്കം വകുപ്പുകൾ ചുമത്തി ചേവായൂർ പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ സുബ്രഹ്മണ്യനെ പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ചോവായൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുമുള്ള  ചിത്രം എൻ.സുബ്രഹ്മണ്യൻ ഫെ‌യ്സ്ബുക്കിൽ  പങ്കുവച്ചത്. ഈ ചിത്രം എ ഐ പ്രകാരം നിർമ്മിച്ചതാണെന്ന്  സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുബ്രഹ്മണ്യന് എതിരെ ബിഎൻഎസ് 192, കേരള പൊലീസ് ആക്റ്റ് 120(o) എന്നീ വകുപ്പുകൾ ചുമത്തി ചേവായൂർ പൊലീസ് കേസ് എടുത്തത് അതിനിടെയാണ് ഇന്ന് രാവിലെ 8 മണിയോടെ സുബ്രഹ്മണ്യന്റെ ചെത്തു കടവിലെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയ ശേഷം നോട്ടീസ് നൽകി വിട്ടയച്ചത്.സുബ്രഹ്മണ്യന്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രങ്ങൾ പോസ്റ്റു ചെയ്തത് സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണെന്നാണ് സുബ്രഹ്മണ്യൻ പൊലീസിന് നൽകിയ മൊഴി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് തെളിയും, പൊലീസ് ഉദ്യോഗസ്ഥരെ കരുവാക്കുകയാണ്, മുഖ്യമന്ത്രിക്ക് സ്വർണക്കള്ളന്മാരുമായി ബന്ധമുണ്ട്, മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയിൽ നിന്നാണ് പടം എടുത്തത്. സുബ്രഹ്മണ്യന്റെ ഫോൺ  പൊലീസ് കസ്റ്റഡിയിലെടുത്തു. അപാകത തോന്നിയ പടം  പിൻവലിച്ചുവെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. സുബ്രഹ്മണ്യനെ വൈദ്യ പരിശോധന കഴിഞ്ഞ് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തു തള്ളുമുണ്ടായി. പോറ്റിയെ കേറ്റിയെ പാരഡി ഗാനം പാടിയായിരുന്നു കോൺഗ്രസ് പ്രതിഷേധം. സുബ്രഹ്മണ്യത്തിനെ കസ്റ്റഡിയിലെടുത്ത  തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധ ത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ഡി സി സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് ഉപരോധിച്ചതും  ഇതിന്റെ സൂചനയാണ്.

മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. എഐ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് സിപിഎമ്മാണ്. ഞാന്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും സതീശന്‍ പറഞ്ഞു.

 എന്‍.സുബ്രഹ്മണ്യന്‍ എതിരായ കേസും അറസ്റ്റും രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല. സ്വര്‍ണക്കൊളളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് നീക്കം. രാജീവ് ചന്ദ്രശേഖര്‍ ഒരു മാസം മുന്‍പ് ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാത്തെുന്നും രമേശ് ചെന്നിത്തല. 

എന്‍.സുബ്രഹ്മണ്യന്‍റെ അറസ്റ്റിനെതിരെ എ‌ഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് കേരളത്തില്‍. പിണറായി വിജയന് മാത്രമെ സംസ്ഥാനത്ത് പരിരക്ഷയുള്ളു. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ കൊലക്കേസ് പ്രതിയാണോ സുബ്രഹ്മണ്യന്‍ എന്നും കെ.സി. ചോദിച്ചു. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് കെ.സി. വ്യക്തമായ മറുപടി നല്‍കിയില്ല. 

സുബ്രഹ്മണ്യന്റെ അറസ്റ്റിന് കടലാസിന്റെ വില പോലുമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കലാപാഹ്വാനം നടത്താൻ സുബ്രഹ്മണ്യൻ തീവ്രവാദി അല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

ENGLISH SUMMARY:

Congress leaders have termed the case and arrest of N Subrahmanyan for allegedly sharing an AI-generated image showing Sabarimala gold smuggling case accused Unnikrishnan Potti along with Chief Minister Pinarayi Vijayan as political vendetta. Leader of the Opposition Ramesh Chennithala said the move was an attempt to divert attention from the gold smuggling case. He pointed out that Union Minister Rajeev Chandrasekhar had shared the same image a month ago and questioned why no case was registered against him. Congress workers staged a protest in front of the Chevayur Police Station demanding the release of Subrahmanyan. Tensions flared as police and party workers engaged in a scuffle during the protest.