minimol-mayor-kochi

യുഡിഎഫിന്റെ വി.െക.മിനിമോള്‍ കൊച്ചി മേയറായി സത്യപ്രതിജ്ഞ ചെയ്തു. 48 വോട്ടുകളാണ് മിനിമോള്‍ നേടിയത്. സ്വതന്ത്രന്‍ ബാസ്റ്റിന്‍ബാബുവും മിനിമോളെ പിന്തുണച്ചു. കൊച്ചിയുടെ ജനത വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും അവരുടെ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കും ഒത്തവണ്ണം ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് മിനിമോള്‍ സ്ഥാനമേറ്റതിന് പിന്നാലെ പ്രതികരിച്ചു. എല്ലാവരുടെയും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. പാലാരിവട്ടം ഡിവിഷനില്‍ നിന്നാണ് മിനിമോള്‍ ജയിച്ചത്. ആദ്യ രണ്ടര വര്‍ഷം മിനിമോളും പിന്നീടുള്ള രണ്ടര വര്‍ഷം ഷൈനി മാത്യുവും കൊച്ചി മേയറാകും. 

അതേസമയം, സത്യപ്രതിജ്ഞയ്ക്ക് നില്‍ക്കാതെ ദീപ്തി മേരി വര്‍ഗീസ് മടങ്ങി. മേയറെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ വീഴ്ച വന്നുവെന്നും കെപിസിസി പ്രസിഡന്‍റിന് നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ദീപ്തി മേരി വര്‍ഗീസ് നേരത്തെ പ്രതികരിച്ചിരുന്നു. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും പരിഭവം ഇപ്പോള്‍ പറയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

V.K. Minimol of UDF has been elected as the new Mayor of Kochi Corporation with 48 votes, including support from independent candidate Bastin Babu. While Minimol takes charge, internal rift continues as Deepti Mary Varghese leaves the ceremony in protest over selection criteria