തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്കു കിട്ടിയ വോട്ട് കണക്ക് പുറത്ത്. കോണ്‍ഗ്രസ് 29.17 ശതമാനം വോട്ടുമായി കേരളത്തിലെ വലിയ പാര്‍ട്ടിയായി. സിപിഎം 27.16 ശതമാനം വോട്ടുമായി രണ്ടാമതാണ്. 14.76 ശതമാനം വോട്ടാണ് മൂന്നാമതുള്ള ബിജെപിക്കുള്ളത്. സിപിഎമ്മിനെ മറികടന്ന് രണ്ട് ശതമാനം എഡ്ജോടെ കോണ്‍ഗ്രസ് വോട്ട് വിഹിതം വര്‍ധിപ്പിച്ചു എന്നതാണ് കണക്കിലെ പ്രധാനപ്പെട്ടകാര്യം. സിപിഐയെ മറികടന്ന് ലീഗ് ഏറ്റവും വലിയ നാലാമത്തെ പാര്‍ട്ടിയായി.
കേരളത്തിലെ ഏറ്റവും വലിയ ആദ്യത്തെ നാല് പാർട്ടികളെടുക്കുമ്പോള്‍ സിപിഐയ്ക്ക് സ്ഥാനമില്ല. നാലാമത്തെ വലിയ പാർട്ടിയായി ലീഗ് മാറുമ്പോൾ സിപിഐയേക്കാൾ ഏതാണ്ട് ഇരട്ടിയോളം വോട്ടിന്റെ വർധനവാണുള്ളത്. 9.77 ശതമാനം വോട്ടാണ് ലീഗിന് കിട്ടിയത്. സിപിഐയുടേത് വെറും 5.58 ശതമാനം. സിപിഐക്ക് ലഭിച്ചിട്ടുള്ളതിനേക്കാള്‍ വോട്ട് സ്വതന്ത്രർക്ക് ലഭിച്ചു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ടകാര്യം.
* 29.17 ശതമാനം വോട്ടുമായി കോൺഗ്രസ് ഏറ്റവും വലിയ പാർട്ടി
* 27.16 ശതമാനം വോട്ടുമായി സിപിഎം രണ്ടാമത്
* 14.76 ശതമാനം വോട്ടുമായി ബിജെപി മൂന്നാമത്
* 9.77 ശതമാനം വോട്ടുമായി മുസ്ലിം ലീഗാണ് ഏറ്റവും വലിയ നാലാമത്തെ പാർട്ടി
* സിപിഐക്ക് കിട്ടിയത് വെറും 5.58 ശതമാനം വോട്ട് മാത്രം