പാലക്കാട്ട് മുന്‍ സിപിഎം നേതാവ് സുരേന്ദ്രന് ക്രൂരമര്‍ദനം. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് സൂചന. കാലങ്ങളായി തെക്കുംചെറോഡ് വാര്‍ഡ് സിപിഎമ്മിന്‍റേതായിരുന്നു. ഇക്കുറി ലീഗാണ് വാര്‍ഡില്‍ വിജയിച്ചത്. ഇതിന് പിന്നില്‍ സുരേന്ദ്രനെന്നായിരുന്നു സിപിഎം ആരോപണം.
ലക്കിടി മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു തെക്കുഞ്ചറോട് സ്വദേശി സുരേന്ദ്രൻ. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ എത്തിയ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് സുരേന്ദ്രനെ മര്‍ദിക്കുകയായിരുന്നു. കൈകാലുകൾക്ക് പൊട്ടും മറ്റ് പരുക്കുകളുമോടെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സുരേന്ദ്രന്‍.
കണ്ടാൽ അറിയുന്ന നാലു പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ഒറ്റപ്പാലം പൊലീസ് കേസെടുത്തു. കാലങ്ങളായി സിപിഎം ജയിക്കുന്ന സുരേന്ദ്രന്‍റെ തെക്കുചേരോട് വാർഡിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥിയാണ് ഇപ്രാവശ്യം വിജയിച്ചത്. ലീഗ് സ്ഥാനാര്‍ഥിക്ക് വേണ്ടി സുരേന്ദ്രൻ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചാണ് മർദ്ദനം എന്നും സിപിഎം പ്രവർത്തകരാണ് തന്നെ മർദ്ദിച്ചത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.