ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടുവെന്നും അത് ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലം വച്ചു അളക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാന്‍ സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ടെന്നും  ഇനിയും തയ്യാറാകുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന   ശതാബ്ദി സന്ദേശ യാത്രയ്ക്ക് തിരുവനന്തപുരത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.