കളിക്കാൻ  മൈതാനം ഒരുക്കി നൽകാത്തതിൽ പ്രതിഷേധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുക. വെറുതെയങ്ങ് മത്സരിക്കുകയല്ല മത്സരിച്ച് ജയിക്കുകയും ചെയ്തു. ജയിച്ചതിന് ശേഷവും ചെയ്തുകൊണ്ടിരുന്ന ചുവർ ചിത്രരചന രചന രംഗത്ത് സജീവമാണ് ഇടുക്കി കുമാരാമംഗലം സ്വദേശി ശ്യാം കുമാർ.

കളിക്കാനൊരു മൈതാനം വേണം, കുമാരമംഗലം പഞ്ചായത്തിലെ യുവാക്കളുടെ കാലങ്ങളായുള്ള ആവശ്യമാണിത്. പഞ്ചായത്ത് ഭരണസമിതി പലതവണ ആവശ്യത്തോട് മുഖം തിരിച്ചതോടെയാണ് യുവാക്കളുടെ പ്രതിനിധിയായി ശ്യാംകുമാർ മത്സരരംഗത്തെത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി മത്സരിച്ച ശ്യാം മൂന്ന് മുന്നണികളെയും ഞെട്ടിച്ച് കുമാരാമംഗലം പഞ്ചായത്ത്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 

ENGLISH SUMMARY:

Local election winner Shyam Kumar is a resident of Idukki Kumaramangalam, protested the lack of a playground by running as an independent candidate in the local elections. He won the election and continues to be active in wall painting.