കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് പോകുമെന്ന പ്രചാരണങ്ങള്‍ക്ക് വിരാമമിട്ട് ജോസ് കെ. മാണി. ഒറ്റനിലപാടാണെന്നും ഇടതിനൊപ്പമാണെന്നും യുഡിഎഫിലെ ആരും വെളളം കോരാന്‍ വരേണ്ടെന്നും ജോസ് കെ. മാണി തിരിച്ചടിച്ചു. കരിയുന്ന രണ്ടിലയ്ക്ക് വെളളം ഒഴിച്ചുകൊടുക്കുന്ന ജോലി യുഡിഎഫ് ഏറ്റെടുക്കരുതെന്ന മോന്‍സ് ജോസഫിന്‍റെ പ്രതികരണമാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ചൊടിപ്പിച്ചത്. അതേസമയം ഇരുപത്തിരണ്ടിന് യുഡിഎഫ് യോഗത്തില്‍ മുന്നണി വിപുലീകരണവും കേരള കോണ്‍ഗ്രസ് വിഷയവും ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു.
യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നടത്തുന്ന പ്രതികരണങ്ങള്‍ക്കെതിരെ പി.ജെ. ജോസഫും മോന്‍സ് ജോസഫും രംഗത്തുവന്നതോടെയാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. ഒറ്റനിലപാടാണെന്നും ഇടതിനൊപ്പമാണെന്നും യുഡിഎഫിലെ ആരും വെളളം കോരാന്‍ വരേണ്ടെന്നും മോന്‍സ് ജോസഫിന് ജോസ് കെ. മാണിയുടെ മറുപടി.
വരുന്നുണ്ടോയെന്ന് ചോദിച്ച് ജോസ് കെ. മാണിക്ക് പിന്നാലെ പോകുന്ന ചില യുഡിഎഫ് നേതാക്കളുടെ സമീപനത്തെ
കേരള കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. അതേസമയം മുന്നണിവിപുലീകരണം ഉള്‍പ്പെടെ എല്ലാം 22ന് യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറയുന്നത്.