തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ സജീവമായ മുന്നണി വിപുലീകരണ ചര്‍ച്ചകളെ തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് പി.ജെ ജോസഫ് പറഞ്ഞു. എന്നാല്‍ സമാന ചിന്താഗതിക്കാരെ മുന്നണിയിലെത്തിച്ച് അടിത്തറ ശക്തിപ്പെടുത്തണമെന്നാണ് മുസ്‌ലിം ലീഗിന്‍റെ അഭിപ്രായം.
യുഡിഎഫ് ഇപ്പോള്‍ തന്നെ ശക്തമാണെന്നാണ് പി.ജെ ജോസഫിന്‍റെ അഭിപ്രായം. ശബരിമല സ്വര്‍ണകൊള്ളയ്ക്ക് കൂട്ടുനിന്നവര്‍ ഇങ്ങോട്ട് വരുന്നത് മുന്നണിയെ കളങ്കപ്പെടുത്തും. കേരള കോണ്‍ഗ്രസ് എമ്മിന്‍റെയും ജോസ് കെ മാണിയുടേയും പ്രസക്തി നഷ്ട്ടപ്പെട്ടുവെന്നും പി.ജെ ജോസഫ് പറഞ്ഞു. എന്നാല്‍ മുന്നണി വിപുലീകരണം വേണമെന്ന നിലപാടാണ് മുസ്‌ലിം ലീഗിന്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാന്‍ മുന്നണിയുടെ അടിത്തറ വിപലുപ്പെടുത്തണം. മുന്നണി വിപുലീകരണം ലീഗ് അടുത്ത യുഡിഎഫ് നേതൃയോഗത്തിലും ഉന്നയിക്കും.