തിരുവനന്തപുരം കോര്‍പറേഷനിലെ ആദ്യ ബി.ജെ.പി മേയറാകാന്‍ വി.വി.രാജേഷ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും മുന്‍ജില്ലാ അധ്യക്ഷനുമായ രാജേഷിനൊപ്പമാണ് സംസ്ഥാന നേതൃത്വം. മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ഡപ്യൂട്ടി മേയറാകും. തീരുമാനം സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിക്കുമെന്ന് വി.വി. രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
തലസ്ഥാന നഗരത്തിന്‍റെ ആദ്യ ബി.ജെ.പി മേയറാകാന്‍ വി.വി. രാജേഷിന് കേന്ദ്ര നേതൃത്വത്തിന്‍റെ സമ്മതം കൂടി മതി. എബിവിപി യുവമോര്‍ച്ച , യുവമോര്‍ച്ച് സംസ്ഥാന അധ്യക്ഷന്‍ , ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനുഭവം രാജേഷിന് മുതല്‍ക്കൂട്ടാണ്. അക്കാലത്തുതന്നെ കോര്‍പറേഷന്‍ ഭരണത്തിനെതിരെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞതവണ പൂജപ്പുര വാര്‍ഡില്‍ നിന്ന് ജയിച്ചതോടെ കൗണ്‍സിലര്‍ എന്ന നിലയിലും നിരവധി സമരങ്ങള്‍ നയിച്ചു. ഇതെല്ലാം സംസ്ഥാന നേതൃത്വം പരിഗണിച്ചു. ഇത്തവണ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ ജയം ആവര്‍ത്തിച്ചതോടെ വലിയ നിയോഗമാണ് ഈ നാല്‍പ്പതിയൊന്‍പതുകാന്‍റെ മുന്നില്‍. തീരുമാനം സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുമെന്ന് രാജേഷ് മനോരമ ന്യൂസിനോട്.
മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ഡപ്യൂട്ടി മേയറാകാനാണ് സാധ്യത. പദവിയൊന്നും മോഹിക്കുന്നില്ലെന്ന് ശ്രീലേഖ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി.മുരളീധരന്‍ എന്നിവര്‍ മല്‍സരിക്കുമ്പോള്‍ ബി.ജെ.പിയ്ക്ക് ഏറെ സാധ്യതയുള്ള വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖയെ മല്‍സരിപ്പിക്കാനും ആലോചനയുണ്ട്.