തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയെ ചൊല്ലിയുള്ള വിവാദ പ്രസ്താവന തിരുത്തി ഉടുമ്പൻചോല എം എൽ എ എംഎം മണി. പ്രസ്താവന സിപിഎം തള്ളിയതോടെയാണ് മണിയുടെ തിരുത്ത്. പെട്ടെന്നുള്ള വൈകാരിക പ്രകടനമായിരുന്നെന്നാണ് വിശദീകരണം.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ ആഘാതത്തിന് പിന്നാലെയാണ് എംഎം മണിയുടെ വിവാദ പ്രസ്താവന സിപിഎമ്മിന് ഇരട്ടി പ്രഹരം നൽകിയത്. പ്രസ്താവനക്കെതിരെ യുഡിഎഫ് രംഗത്തെത്തിയതോടെ എംഎം മണിയുടെ ശൈലിയിലുള്ള മറുപടിയാണെന്നും വിവാദമാക്കേണ്ടതില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിശദീകരണം. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കടുത്തതോടെ സിപിഎം പിന്നെയും നിലപാട് മാറ്റി.
പിന്നാലെ തെറ്റ് പറ്റിയെന്ന് എം എം മണിയുടെ തിരുത്ത് തിരുത്തൽ വരുത്തിയെങ്കിലും എംഎം മണിയുടെ പരാമർശം വരും ദിവസങ്ങളിലും സജീവ ചർച്ചയാക്കാനാണ് യുഡിഎഫിന്റെ നീക്കം.