mmmani-idukki

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ഇടതുപക്ഷം കനത്ത തിരിച്ചടി നേരിടുന്നതിനിടെ വിവാദ പരാമര്‍ശവുമായി എം.എം മണി എംഎല്‍എ രംഗത്ത് വന്നിരുന്നു. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു മണിയുടെ പ്രതികരണം.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ഇടതുപക്ഷം കനത്ത തിരിച്ചടി നേരിടുന്നതിനിടെ വിവാദ പരാമര്‍ശവുമായി എം.എം മണി എംഎല്‍എ. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു മണിയുടെ പ്രതികരണം.

അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എം.എം. മണി നടത്തിയ വിവാദ പരാമർശത്തെ തള്ളി എം.എ ബേബി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സംഭവം വിവാദമായതോടെ നിലപാട് തിരുത്തി എം എം മണി രംഗത്ത് എത്തി. ‘അങ്ങനെയൊരു പ്രതികരണം വേണ്ടിയിരുന്നില്ല, അപ്പോഴത്തെ വികാരത്തിൽ പറഞ്ഞതാണ്, ജനങ്ങൾ മാറി ചിന്തിക്കാൻ സർക്കാർ എന്തെങ്കിലും കാരണമായെന്ന് വിശ്വസിക്കുന്നില്ല, അന്നേരത്തെ വികാരത്തിൽ പറഞ്ഞതാണ്, M A ബേബി പറഞ്ഞതാണ് പാർട്ടിയുടെ നിലപാട്’ എം എം മണി വ്യക്തമാക്കി.

ENGLISH SUMMARY:

MM Mani's controversial statement regarding welfare pension recipients voting against the LDF sparked significant debate. Following criticism, including from M.A. Baby, MM Mani retracted the statement, acknowledging it was made in the heat of the moment and that the party's stance is as articulated by M.A. Baby.