കോഴിക്കോട് കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായ പി.എം.നിയാസ് തോറ്റു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ നിയാസ് പാറോപ്പടിയില്‍ നിന്നാണ് ജനവിധി തേടിയത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫായിരുന്നു നിയാസിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, കോഴിക്കോടേ കോര്‍പറേഷനില്‍ യുഡിഎഫ് രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫാണ് മുന്നില്‍. എല്‍ഡിഎഫ് 17 ഇടത്തും യുഡിഎഫ് 12 ഇടത്തും എന്‍ഡിഎ ഏഴിടത്തും മുന്നേറുന്നു. 2 ഇടങ്ങളില്‍ മറ്റ് സ്്ഥാനാര്‍ഥികളാണ് മുന്നേറുന്നത്.
സംസ്ഥാനത്താകെ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ്– യുഡിഎഫ് പോരാണ് കാണുന്നത്. നിലവിലെ ചിത്രം നോക്കുകയാണെങ്കില്‍ കൊല്ലം, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് ആണ് മുന്നില്‍. തൃശൂരില്‍ 28 ഇടത്ത് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നുണ്ട്. അതേസമയം, കോഴിക്കോട്, കൊച്ചി കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും, തിരുവനന്തപുരത്ത് എന്‍ഡിഎയും മുന്നേറുന്നു.