av-gopinath-failed

എല്‍ഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ എ.വി.ഗോപിനാഥ് പെരിങ്ങോട്ടുകുറിശ്ശിയില്‍ തോറ്റു. ഗോപിനാഥിന്‍റെ സ്വതന്ത്ര ജനാധിപത്യ മുന്നണി എല്‍ഡിഎഫിനോട് ചേര്‍ന്നാണ് മല്‍സരിച്ചത്. സിപിഐയ്ക്കൊപ്പം ലീഗിലെ ഒരു വിഭാഗവും തനിക്ക് വോട്ടുചെയ്യുമെന്നായിരുന്നു ഗോപിനാഥ് നേരത്തെ അവകാശപ്പെട്ടിരുന്നത്. 

അതേസമയം, പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറുകയാണ്. ഷൊര്‍ണൂരിലും ബിജെപി മുന്നേറ്റം പ്രകടമാണ്. എല്‍ഡിഎഫിനെ പിന്നിലാക്കിയാണ് ബിജെപി കുതിച്ചത്. കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫും ലീഡ് ഉയര്‍ത്തുകയാണ്. കോഴിക്കോട്, കൊല്ലം കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂര്‍ കോര്‍പറേഷനിലെ 14ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫാണ് രണ്ടാം സ്ഥാനത്ത്. കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറുന്നുണ്ട്. അതേസമയം തിരുവനന്തപുരത്ത് എല്‍ഡിഎഫ്–ബിജെപി പോര് മുറുകി. കഴക്കൂട്ടം മേഖലയില്‍ ബിജെപി ലീഡ് ചെയ്യുന്നു. തമ്പാന്നൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ENGLISH SUMMARY:

Former DCC President and ex-MLA A.V. Gopinath, who contested on an LDF-backed ticket (Independent Democratic Front), was defeated in Peringottukurissi. Gopinath had earlier claimed support from CPI and a section of the IUML. Meanwhile, the BJP is leading significantly in Palakkad Municipality and Shornur, displacing the LDF. In Corporation results, LDF is ahead in Kozhikode and Kollam. The UDF leads in Kochi and Thrissur (14 seats). Thiruvananthapuram sees a close LDF-BJP fight, with BJP leading in Kazhakoottam, while UDF has fallen to the third spot in Thampanoor.