തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സംഭവിച്ച തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് എംഎം മണി എംഎല്‍എ. രാഹുല്‍ മാങ്കൂട്ടം തിരഞ്ഞെടുപ്പില്‍ വിഷയമായില്ലെന്നും അവരെ പോലുള്ളവര്‍ക്കാണ് ഇപ്പോള്‍ രക്ഷയെന്നും എംഎം മണി പറഞ്ഞു. അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് എം.എം.മണി എംഎൽഎ രംഗത്ത് എത്തിയിരുന്നു. പെന്‍ഷന്‍ വാങ്ങി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തുവെന്നും ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നുമാണ് മണി പറഞ്ഞത്.

‘പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എൽഡിഎഫിനെതിരെ വോട്ട് ചെയ്തു. നൈമിഷികമായ വികാരത്തിനടിപ്പെട്ടാണ് വോട്ട് ചെയ്തത്. നന്ദികേടാണ് കാണിച്ചത്. റോഡ്, പാലം, ക്ഷേമപ്രവർത്തനങ്ങൾ. വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെൻഷൻ വാങ്ങി എതിരായി വോട്ടു ചെയ്തു. ഒരു മാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ’ – എം.എം.മണി പറഞ്ഞു.

ENGLISH SUMMARY:

MM Mani's recent comments regarding voter behavior after the Idukki election loss have sparked controversy. He criticized voters for alleged ingratitude despite benefiting from government pensions and welfare programs.