ശബരിമല ഉള്‍പ്പെടുന്ന പെരുനാട് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച. ശബരിമല വാര്‍ഡിലും എല്‍.ഡി.എഫ് ജയിച്ചു. എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ട് ലഭിച്ചതോടെ ടോസിലൂടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്.
സി.പി.എമ്മിന്‍റെ പി.എസ്.ഉത്തമനും കോൺഗ്രസിന്‍റെ അമ്പിളി സുജസിനും 268 വോട്ട് വീതം ലഭിച്ചിരുന്നു. തുടർന്നാണ് ടോസ് വേണ്ടിവന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ശബരിമല വാര്‍ഡ്. എന്നാല്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ള പ്രധാന രാഷ്ട്രീയ വിഷമായ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ എല്‍.ഡി.എഫിന് അടിപതറിയെങ്കിലും ശബരിമല വാര്‍ഡ് തുണച്ചത് പാര്‍ട്ടിക്ക് വലിയ ആശ്വാസമാണ്.
16ൽ 10 വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. യുഡിഎഫ്-3, ബിജെപി-3 എന്നിങ്ങനെയാണ് കക്ഷിനില. നേരത്തെ അഞ്ച് സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.