വോട്ടുപിടിക്കാന്‍ രാവിലെ മുതല്‍ തുടങ്ങുന്ന ഓട്ടം, വീടുകയറി പ്രചാരണം, പുതുപ്പള്ളിയിലെ മുക്കും മൂലയും ഓടിക്കയറി ചാണ്ടി ഉമ്മന്‍ എഫക്ട് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ 8-ൽ 7 പഞ്ചായത്തുകളിലും ഐതിഹാസിക വിജയം സ്വന്തമാക്കി. ഈ വിജയം ചാണ്ടി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതായി ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘അപ്പയുടെ അനുഗ്രഹവും യുഡിഎഫ് പ്രവർത്തകരുടെ ആത്മാർത്ഥതയുള്ള പ്രവർത്തനവും പുതുപ്പള്ളിയിൽ ഒരിക്കൽ കൂടി സമാനതകളില്ലാത്ത ചരിത്രം എഴുതിയിരിക്കുകയാണ്. രാപകൽ ഭേദമില്ലാതെ ചാണ്ടി നടത്തിയ മുന്നൊരുക്കത്തിനും നിസ്വാർത്ഥമായ പരിശ്രമങ്ങൾക്കും മികച്ച ഫലമുണ്ടായെന്നത് അഭിമാനവും സന്തോഷവും വർധിപ്പിക്കുന്നു’ ചാണ്ടി ഉമ്മന്‍റെ സഹോദരി മറിയം ഉമ്മന്‍ കുറിച്ചു.
അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. കോർപറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി.