arya-fbpost

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി വിജയത്തെ തുടര്‍ന്ന് മുന്‍ മേയറും സിപിഎം നേതാവുമായ ആര്യരാജേന്ദ്രന് രൂക്ഷവിമര്‍ശനം. 'അധികാരത്തില്‍ തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരോ അതിവിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫിസിനെ മാറ്റിയതാണ് തിരിച്ചടിക്ക് കാരണമെന്ന് വഞ്ചിയൂര്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു തുറന്നടിച്ചിരുന്നു. ആര്യരാജേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യാപക വിമര്‍ശനമാണ് കമന്‍റുകളായി വരുന്നത്. ബിജെപിയുടെ ഐശ്വര്യം നിങ്ങളാണ്, തോല്‍പ്പിച്ചതിന് നന്ദിയെന്നും ഇനിയെങ്കിലും ഫെയ്സ്ബുക്കില്‍ നിന്ന് ‘മേയര്‍’ പട്ടം മാറ്റണമെന്നും കമന്‍റുകളുണ്ട്. 

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. ഫലം വന്ന 50 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ 29 ലേക്ക് എല്‍ഡിഎഫ് ചുരുങ്ങി. 19 ഇടത്താണ് യുഡിഎഫിന് ജയിക്കാനായത്. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് അധികാരത്തിലേക്ക്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കി. ഉറച്ചകോട്ടകളില്‍ എല്‍ഡിഎഫിന് കാലിടറി. സൂക്ഷ്മമായി ജനവിധി പരിശോധിക്കുമെന്നും തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുമെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ പ്രതികരണം. ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. 

ENGLISH SUMMARY:

Arya Rajendran faces criticism following BJP's win in Thiruvananthapuram Corporation. The results show a UDF wave across Kerala, with significant gains in corporations and local bodies.