വയനാട് ചൂരൽമലയിലെ പോളിങ്ങ് ബൂത്തിൽ കണ്ടത് വൈകാരിക കാഴ്ചകളായിരുന്നു. ഉരുൾ ദുരന്തത്തിന് ശേഷം പലയിടത്തായി ചിതറിപ്പോയവർ വീണ്ടും ഒരുമിച്ചെത്തി.
പ്രത്യേകം ക്രമീകരിച്ച കെഎസ്ആർടിസി ബസുകളിലാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് അവർ ചൂരൽമലയിൽ എത്തിയത്. മദ്രസ ഹാൾ ബൂത്തിന് മുന്നിൽ പിന്നെ കണ്ടത് വൈകാരിക രംഗങ്ങൾ
ദുരന്തം കഴിഞ്ഞ് ഒരാണ്ട് പിന്നിട്ടെങ്കിലും ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. ചൂരൽമല , അട്ടമല വാർഡുകളിലെ പകുതിയിൽ അധികം വോട്ടർമാരും പുറത്ത് വാടക വീടുകളിലാണ്. കഴിഞ്ഞതവണ വോട്ട് ചെയ്ത പലരും ഇന്ന് അവർക്കൊപ്പമില്ല വാടക വീടുകളിൽ നിന്ന് വൈകാതെ പുതിയ ടൗൺഷിപ്പിലേക്ക് മാറാം എന്ന പ്രതീക്ഷയാണ് എല്ലാവരിലും. ദുരിതത്തിനും അപ്പുറം കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളോടെ സമ്മതിദാന അവകാശം വിനിയോഗിച്ച് അവർ മടങ്ങി.