wayanad-landslide

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് സര്‍ക്കാരിന്‍റെ ടൗണ്‍ഷിപ്പില്‍ ഇടം ലഭിച്ചെങ്കിലും സര്‍ക്കാര്‍ പട്ടികയില്‍പെട്ടാത്ത എഴുപതോളം കുടുംബങ്ങള്‍ ഉണ്ട് ചൂരല്‍മലയില്‍. മുണ്ടക്കൈ– പുഞ്ചിരിമട്ടം ഭാഗത്തെ എസ്റ്റേറ്റുകളില്‍ കൂലിപ്പണി എടുത്തവരും ടൂറിസത്തെ ആശ്രയിച്ചുകഴിഞ്ഞവരും ഭാവിജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. 

60 കഴിഞ്ഞ ബീരാനിക്കയും അയല്‍വാസികളും ആണ്  ദുരന്തമുഖത്ത് ആദ്യം ഓടിക്കൂടി മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വെള്ളം കയറി ബലക്ഷയം വന്ന വീടുകള്‍ ഒഴിവാക്കി പോയ അയല്‍വാസികളെല്ലാം സര്‍ക്കാര്‍ പട്ടികയില്‍പെട്ടപ്പോള്‍ ഇവര്‍ കുറച്ചുപേര്‍ ഒറ്റപ്പെട്ടു. 

സഹായവിതരണത്തിന് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്.  എന്നാല്‍ എല്ലാ പരാതിയും പരിഹരിക്കുക പ്രായോഗികമല്ലെന്നാണ് ഇവരുടെ പരാതികളെക്കുറിച്ചുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാദം. 

ENGLISH SUMMARY:

Nearly 70 families affected by the Wayanad landslide in Chooralmala remain excluded from the government’s official rehabilitation list and township projects. Despite being the first responders during the disaster, these estate workers and tourism-dependent individuals now face an uncertain future. While their neighbors received aid, these families claim the distribution criteria were inconsistent and unfair. Government officials, however, maintain that addressing every individual grievance is practically difficult. This exclusion has left many vulnerable families struggling to rebuild their lives without state support.