രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാല്‍സംഗ പരാതിയെ ചൊല്ലി കോണ്‍ഗ്രസില്‍ പരസ്യപ്പോര്. രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് ആണെന്ന സണ്ണി ജോസഫിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി ആയുധമാക്കിയിട്ടും കെപിസിസി അധ്യക്ഷന്‍ നിലപാടില്‍ ഉറച്ചുനിന്നു. അതേസമയം, കെപിസിസി അധ്യക്ഷനെ പരസ്യമായി തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, പരാതികള്‍ വെല്‍ ഡ്രാഫ്റ്റഡ് ആയിരിക്കണമെന്ന് പറഞ്ഞു.
രാഹുലിനെതിരായ സസ്പെന്‍ഷനും പുറത്താക്കലുമൊക്കെ ഒറ്റക്കെട്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളാണ് നേതൃത്വത്തില്‍ നിന്ന് പുറത്തുവരുന്നത്. രാഹുലിനെ ചൊല്ലി രണ്ടു തട്ടിലായ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പരസ്യപ്പോരിലേക്ക് കടക്കുന്നതിനും വോട്ടെടുപ്പ് ദിനം സാക്ഷിയായി. കേസുകളില്‍ ജാമ്യവും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണവും ലഭിച്ചതോടെയാണ് കെ.പി.സി.സി അധ്യക്ഷന്‍ രാഹുലിന് പരോക്ഷ പിന്തുണ നല്‍കിയത്. രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് ആണെന്ന പ്രസ്താവന മുഖ്യമന്ത്രി ആയുധമാക്കിയിട്ടും സണ്ണി ജോസഫ് പറഞ്ഞത് വീണ്ടും ആവര്‍ത്തിച്ചു
അതേസമയം, കെപിസിസി അധ്യക്ഷനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ്, പരാതികള്‍ വെല്‍ ഡ്രാഫ്റ്റ്ഡ് ആയിരിക്കണമെന്ന് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ തെറ്റില്ലെന്നും സതീശന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് അനുമതിയോടെയുള്ള പുറത്താക്കലോടെ രാഹുല്‍ അടഞ്ഞ അധ്യായമെന്ന് പറഞ്ഞിരുന്ന നേതാക്കള്‍ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു ചേരിയിലേക്ക് മാറുമ്പോള്‍ തിങ്കളാഴ്ച കൊച്ചിയില്‍ ചേരുന്ന കെ.പി.സി.സി നേതൃ യോഗത്തി∙ വിഷയം കത്തിപ്പടരുമെന്ന് വ്യക്തം.