രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയതില്‍ പ്രോസിക്യൂഷന്‍റെ കഴിവുകേടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ കുറ്റപ്പെടുത്തി. തെളിവുണ്ടെന്ന് പറഞ്ഞിട്ട് രണ്ടാഴ്ച ഒന്നും ചെയ്തില്ലെന്നും, പൊലീസ് അമ്പേ പരാജയപ്പെട്ടെന്നും മുരളീധരന്‍ പറഞ്ഞു.
രാഹുൽ മാങ്കുട്ടത്തിനെതിരായ ബലാൽസംഗ കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ സന്ദീപ് വാര്യരെ ഉടൻ അറസ്റ്റ് ചെയ്യില്ല. സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷൻ ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. വിശദ അന്വേഷ റിപ്പോർട്ട് പ്രോസിക്യൂഷൻ ഹാജരാക്കാത്തതിനെ തുടർന്നാണ് മാറ്റിയത്. ഇതോടെയാണ് തീരുമാനം വരുംവരെ അറസ്റ്റ് ചെയ്യില്ല എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. രണ്ടാമത്തെ ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു മുന്‍കൂര്‍ ജാമ്യം.
അതിനിടെ രണ്ടാം ബലാത്സംഗക്കേസിലും രാഹുലിന് ആശ്വാസം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ ആരോപണങ്ങളില്‍ എടുത്ത ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. ഇതോടെ രണ്ട് കേസുകളിലും അറസ്റ്റ് ഭയക്കാതെ രാഹുലിന് തല്‍ക്കാലം പുറത്തിറങ്ങാം.
കര്‍ശന വ്യവസ്ഥകളെടെയാണ് സെഷന്‍സ് കോടതിയുടെ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരര്‍ക്ക് മുന്‍പില്‍ ഹാജരായി ഒപ്പുവയ്ക്കണം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം. പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കാനോ, പരാതിക്കാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനോ പാടില്ല. ചോദ്യം ചെയ്യലിന് ഹാജരായാല്‍ രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്താം. പക്ഷെ ജാമ്യത്തില്‍ വിട്ടയക്കണം.
വിധിയുടെ പുര്‍ണ പകര്‍പ്പ് കിട്ടിയാലുടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. ആദ്യത്തെ കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി 15ന് പരിഗണിക്കുന്നുണ്ട്. അതിനോടൊപ്പം രാണ്ടാമത്തെ കേസിലെ സര്‍ക്കാരിന്‍റെ അപ്പീലും എത്തും. ചുരുക്കത്തില്‍ ഹൈക്കോടിതിയായിരിക്കും ഇനി രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ വിധി നിര്‍ണയിക്കുക.