tharoor-congress

സവര്‍ക്കര്‍ പുരസ്കാരം ശശി തരൂര്‍  എം.പി സ്വീകരിക്കില്ല. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി എം.പി ബംഗാളിലേക്ക് പോയി. അവാര്‍ഡ് വാങ്ങുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ എതിര്‍പ്പുണ്ടായിരുന്നു. രാജ്നാഥ് സിങ്ങും വി.മുരളീധരനും ചടങ്ങില്‍ പങ്കെടുക്കില്ല. അവാര്‍ഡ് നല്‍കാനിരുന്നത് രാജ്നാഥ് സിങ്ങായിരുന്നു. 

കോൺഗ്രസ് രക്തം തരൂരിന്റെ  സിരകളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അവാർഡ് നിരസിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഈ അവാർഡ് ഒരു കാരണവശാലും സ്വീകരിക്കാൻ പാടില്ല . ഈ അവാർഡിനെതിരെ ശക്തമായി തരൂർ പ്രതികരിക്കണം. തരൂർ ഈ അവാർഡ് സ്വീകരിക്കില്ല എന്നുതന്നെയാണ് വിശ്വാസം. ഇപ്പോഴും തരൂർ കോൺഗ്രസിന്റെ പാർലമെൻറ് അംഗമാണ്. സവർക്കറെ കോൺഗ്രസ് നഖശികാന്തം എതിർക്കുന്നു. ആർഎസ്എസ് കെണിയിൽ തരൂർ വീഴരുത്.  ബിജെപി, ആർഎസ്എസ് അനുകൂല ചിന്ത തുടരുന്ന തരൂരിനെതിരെ നടപടി വേണമോ എന്ന് തീരുമാനിക്കേണ്ടത് എഐസിസി ആണ്. അവാർഡ് സ്വീകരിച്ചാൽ തുടർനടപടി എഐസിസി  തീരുമാനിക്കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. 

അതേസമയം, തരൂർ പങ്കെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എച്ച്ആര്‍ഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ് നേതാക്കളുടെ സമ്മർദമാകാം. അവാർഡ് വിവരം അറിയിച്ചപ്പോൾ തരൂർ സന്തോഷത്തോടെയാണ് പ്രതികരിച്ചതെന്നും അജി കൃഷ്ണൻ പറഞ്ഞു. 

ENGLISH SUMMARY:

Savarkar Award controversy intensifies as Shashi Tharoor faces pressure to decline the award. The Congress party strongly opposes the award, raising questions about Tharoor's stance and potential consequences.