തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിരൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധു കടിച്ചു മുറിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി.സി.മനൂപിന് നേരെയാണ് ആക്രമണം ഉണ്ടായത്.
മനൂപ് വീടിനു മുന്നിലെ ബൂത്ത് ഓഫീസിന് സമീപം തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി പ്രവർത്തകർക്കൊപ്പം നിൽക്കുന്ന സമയത്ത് മദ്യലഹരിയിൽ ആയിരുന്ന പ്രതി ആക്രമിച്ചു എന്നാണ് എൽഡിഎഫിന്റെ ആരോപണം. തുടർന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. മനൂപിന്‍റെ വലത് കൈയിലെ തള്ളവിരലില്‍ ആഴത്തിലുള്ള മുറിവുണ്ട്. അടിവയറിനും മർദ്ദനമേറ്റു.
പരുക്കേറ്റ മുറിവേറ്റ മനൂപ് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയതു.