leaders

TOPICS COVERED

ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ മുന്നേറ്റം സ്വപ്നംകണ്ട് മുന്നണികള്‍. 

നല്ല റിസള്‍ട്ടുണ്ടാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി. യു.ഡി.എഫിന്‍റെ തിരിച്ചുവരവ് ഉറപ്പെന്ന് വി.ഡി. സതീശന്‍.  ജനം മാറ്റം ആഗ്രഹിക്കുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍. 

എല്‍.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലെന്നും നല്ല റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ശുഭ പ്രതീക്ഷയെന്നും മുഖ്യമന്ത്രി.  ‌

മൂന്നാം പിണറായി സര്‍ക്കാരിനുള്ള കേളികൊട്ടായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. 

സര്‍ക്കാരിനെതിരായ ജനവിരുദ്ധവികാരം, ശബരിമല സ്വര്‍ണ്ണക്കൊള്ള, വിലക്കയറ്റം എന്നിവ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുെമന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കേരളത്തില്‍ ജനം മാറ്റം ആഗ്രഹിക്കുകയാണെന്നും അത് ബി.ജെ.പിക്ക് അനുകൂലമാണെന്നും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.