ജമാഅത്തെ ഇസ്ലാമി ശുദ്ധ വര്‍ഗീയ വാദികള്‍ എന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് കൂടിക്കാഴ്ച്ച നടത്തിയതെന്ന് പിണറായി വിജയന്‍ വിശദീകരിച്ചു. വോട്ടിന് വേണ്ടി തന്നെയായിരുന്നു കൂടിക്കാഴ്ച്ചയെന്നും ആരുടേയും ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നുമാണ് ജമാ അത്തെ ഇസ്്ലാമിയുടെ മറുപടി.
ജമാ അത്തെ ഇസ് ലാമിക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി ജമാഅത്തെ നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് അവരുമായി കൂടിക്കാഴ്ച്ച നടത്തിയിതെന്നും എതിര്‍പ്പുകള്‍ അവരോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും തുറന്നടിച്ചു.
വോട്ടിന് വേണ്ടി തന്നെയായിരുന്നു കൂടിക്കാഴ്ച്ച എന്നാണ് ജമാ അത്തെ ഇസ് ലാമിയുടെ മറുപടി. സി.പി.എം ചോദിച്ചത് വോട്ടാണ് അത് നല്‍കുകയും ചെയ്തു. 2011 ഏപ്രില്‍ 3ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചകള്‍ സിപിഎമ്മില്‍ നിന്ന് ഗുഡ് സര്‍ട്ടീഫിക്കറ്റ് വാങ്ങാനായിരുന്നില്ലെന്നും ജമാ അത്തെ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.