രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി വിമർശിച്ച് ടി സിദ്ദിഖിന്‍റെ ഭാര്യ ഷറഫുന്നീസ. ഗർഭഛിദ്രത്തിനെതിരെ ഫെയ്സ്ബുക്കിൽ കവിത എഴുതിയാണ് വിമർശനം. പിഞ്ചു പൂവിനെ പിച്ചിചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ’ എന്നാണ് വിമർശനം. ‘നീയും ഒരമ്മയുടെ ഉദരത്തിൽ ജന്മം കൊണ്ട മാഹാ പാപിയോ?, ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി ചോര കുടിച്ച രക്തരാക്ഷസാ’ എന്നിങ്ങനെയാണ് കവിതയിലെ വരികൾ. ഗർഭഛിദ്രത്തിനെതിരെ ഫെയ്സ്ബുക്കിൽ കവിത എഴുതിയാണ് വിമർശനം. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടാണ് കവിതയെന്നാണ് കമന്റുകൾ നിറയുന്നത്.
അതേ സമയം ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്