രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് പ്രവർത്തക എം.എ ഷഹനാസ് രംഗത്ത് എത്തിയിരുന്നു. കർഷക സമരത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ തനിക്ക് രാഹുൽ മോശം സന്ദേശങ്ങൾ അയച്ചുവെന്നും, ഇക്കാര്യം ഷാഫി പറമ്പിൽ എംഎൽഎയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഷഹനാസ് വെളിപ്പെടുത്തി.ഇതിന് പിന്നാലെ ഷഹനാസിനെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായി.
ഇപ്പോഴിതാ രാഹുലിനെ പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഷഹനാസ്. ‘പുറത്താക്കി കോൺഗ്രസ്...എന്നെയല്ല രാഹുൽ മാങ്കൂട്ടത്തിനെ’ എന്നാണ് ഷഹനാസ് കുറിച്ചത്. സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നുവെന്നും ഈ നിമിഷവും ഞാൻ കോൺഗ്രസിന് അകത്ത് തന്നെയാണെന്നും ഷഹനാസ് പറയുന്നു.
കുറിപ്പ്
പുറത്താക്കി കോൺഗ്രസ്...
എന്നെയല്ല രാഹുൽ മാങ്കൂ ട്ടത്തിനെ...
എന്നെ റിമൂവ് ചെയ്ത് വാട്സപ്പ് ഗ്രൂപ്പിൽ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്....
ഈ നിമിഷവും ഞാൻ കോൺഗ്രസിന് അകത്ത് തന്നെയാണ്
സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു.