സ്ത്രീ പീഡനക്കേസിൽ കോടതിയും പാര്‍ട്ടിയും തള്ളിയതോടെ രാഹുല്‍ മാങ്കൂടത്തില്‍ എംഎല്‍എയുടെ മുന്നില്‍ പ്രതിരോധത്തിനുള്ള വഴികള്‍ അടയുന്നു. എട്ടു ദിവസം മുന്‍പ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ മുന്നിലേക്കു നേരിട്ടെത്തിയതിനു പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ ഇതുവരെ പെങ്ങിയിട്ടില്ല. ഇതിനിടെ രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കിയതില്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആഘോഷം.
ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അബിന്‍വര്‍ക്കി. മുകേഷിന്‍റെ കേസ് വന്നപ്പോള്‍ സിപിഎം നിലപാടെടുത്തില്ലെന്നും ഇന്നും അയാൾ സി പി എം നേതാവായ എം.എൽ.എയാണെന്നും എന്നിട്ടും മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ ഉളുപ്പുണ്ടോ എന്നാണ് അബിന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.
അബിന്‍റെ കുറിപ്പ്
ഒരു ആരോപണം വന്നു. പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നു. ഉടനെ,
1. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി.
2. പാർലിമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി.
3. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുൽ മുൻകൂർ ജാമ്യപേക്ഷ കോടതിയിൽ കൊടുത്തു. മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി.
തള്ളിയ ഉത്തരവ് വന്നത് 2.25 pm.
പാർട്ടിയിൽ നിന്ന് പുറത്താക്കി കൊണ്ട് പ്രഖ്യാപനം വന്നത് 2.26 pm.
ഇത്രയും കാര്യങ്ങൾ ആത്മാഭിമാനത്തോടെ ചെയ്ത ഒരു പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ചോദിക്കുന്നു.
ഇനി മുകേഷിന്റെ കാര്യം എടുക്കുക.
ആരോപണം വന്നു.
നടപടിയില്ല.
പരാതി കൊടുത്തു.
നടപടിയില്ല.
പരാതിക്കാരി പരസ്യമായി പറഞ്ഞു.
നടപടിയില്ല.
കേസ് എടുത്തു.
നടപടിയില്ല.
മാസങ്ങൾ കഴിഞ്ഞു.
നടപടിയില്ല.
ഇതിനിടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു.
ജനം വൃത്തിയായി തോൽപ്പിച്ചു.
ഇന്നും അയാൾ സി പി എം നേതാവായ എം.എൽ.എ.
എന്നിട്ടും മധുരം വിളമ്പുന്ന ഡി.വൈഎഫ്.ഐക്കാരാ..
ഉളുപ്പുണ്ടോ ![]()