രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയേക്കും. പുകഞ്ഞകൊളളി പുറത്തെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പുകഞ്ഞകൊള്ളിയോട് സ്നേഹമുള്ളവര്‍ക്കും പോകാം. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. തീരുമാനം ഉടനുണ്ടാകുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. എംഎല്‍എ സ്ഥാനത്തിന്‍റെ കാര്യം രാഹുലിന് തീരുമാനിക്കാമെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തമിഴ്നാട്ടിലെത്തിയത് കൊഴിഞ്ഞാമ്പാറ വഴിയെന്ന് കണ്ടെത്തല്‍. ഫ്ലാറ്റില്‍ നിന്ന് പാലക്കാട് തന്നെയുളള സുഹൃത്തിന്‍റെ അടുത്തെത്തി. നടുപ്പുണി എത്തുംമുന്‍പ് ചുവന്ന കാര്‍ വഴിയില്‍ ഉപേക്ഷിച്ചതായും കണ്ടെത്തി. രാഹുലിന് കാര്‍ നല്‍കിയ നടിയില്‍ നിന്ന് എസ്ഐടി വിവരം തേടി. കാര്‍ കൊടുത്തത് ഏത് സാഹചര്യത്തിലെന്ന് ചോദിച്ചറിഞ്ഞു. രാഹുല്‍ അടുത്ത സുഹൃത്താണെന്ന് നടി അന്വേഷണ സംഘത്തോട് പറഞ്ഞു.
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന രാഹുലിന്‍റെ ആവശ്യം കോടതി അംഗീകരിക്കുമോ എന്നതിലാണ് ആകാംഷ. യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പൂര്‍ണമായും വസ്തുതയില്ലെന്ന് തെളിയിക്കാന്‍ രണ്ട് ഘട്ടങ്ങളിലായി പെന്‍ഡ്രൈവിലാക്കി വിപുലമായ തെളിവുകള്‍ രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. രാഹുലിനെതിരെ മറ്റൊരു യുവതി കൂടി സമാനപരാതി നല്‍കിയ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിലപാട് നിര്‍ണായകമാണ്.