കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ ഏരിയാ കമ്മിറ്റി അംഗമടക്കമുള്ള സി.പി.എമ്മിന്‍റെ പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം ഗ്ലാസാണ്. അരിവാള്‍ ചുറ്റിക നക്ഷത്രം ഒഴിവാക്കിയത് നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തെന്നാണ് സ്ഥാനാര്‍ഥികളുടെ വിശദീകരണം. സി.പി.എമ്മിന്‍റെ ഗതികേടാണ് കൊടുവള്ളിയില്‍ കാണുന്നതെന്ന് മൂസ്ലീം ലീഗും പ്രതികരിച്ചു.
അതിയത്തിന്‍റെ കാര്യം മാത്രംമല്ല സി പി എമ്മിന്‍റെ മിക്ക സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നം ഗ്ലാസാണ് .മുന്‍ സി പി എം എം എല്‍ എ മൂസക്കുട്ടിയുടെ മകളും സി പി എം താമരശേരി ഏരിയ കമ്മിറ്റി അംഗം കളത്തിങ്കല്‍ ജമീലയും അരിവാള്‍ ചുറ്റിക നക്ഷത്രം ഒഴിവാക്കി ഗ്ലാസിലാണ് മത്സരിക്കുന്നത്.
ആകെയുളള 37 ഡിവിഷനില്‍ 28 ലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ ചിഹ്നം ഗ്ലാസാണ്.മുസ്ലീം ലീഗ് വിട്ട് ഇടതു പക്ഷത്ത് എത്തിയ പി ടി എ റഹീം രൂപികരിച്ച നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്‍റെ ചിഹ്നമാണ് ഗ്ലാസ് , ഇതാണിപ്പോള്‍ കൊടുവള്ളിയില്‍ എല്‍ ഡി എഫിന്‍റെ മുഴുവന്‍ ചിഹ്നമായിരിക്കുന്നത്,ആറിടത്ത് മാത്രമാണ് സി പി എം കൊടുവള്ളിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്നത്.