സിപിഎം ജില്ലാകമ്മിറ്റി അംഗത്തെ മാക്രിയെന്ന് വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വടകരയിലെ പി.കെ.ദിവാകരനെതിരെയാണ് പരാമര്‍ശം. തൃശ്ശൂര്‍ എം.പിയ്ക്കിട്ട് മാന്താന്‍ വരരുതെന്നും താന്‍ കീറിപൊളിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
‘വടകരയിലെ ഒരു മാക്രിക്ക് രോദനമാണ്. അങ്ങേരുടെ മൂക്കിന് താഴെ വടകരയില്‍ 95.34 കോടി രൂപയുടെ പദ്ധതിയാണ് കൊടുത്തിരിക്കുന്നത്. അയാള്‍ക്ക് എന്താണ് ഇതില്‍ കൂടുതല്‍ അറിയേണ്ടത്? അതുകൊണ്ട് തൃശ്ശൂര്‍ എംപിക്കിട്ട് ഞോണ്ടാൻ വരരുത്. ഞാന്‍ മാന്തി പൊളിച്ചു കളയാം’ സുരേഷ് ഗോപി പറഞ്ഞു.
ബിജെപിയെ സുരേഷ് ഗോപി തന്നെ തോല്‍പ്പിക്കും എംപി എന്ന നിലയില്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ള ആക്ഷേപമാണ് മനോരമ ന്യൂസിലൂടെ കഴിഞ്ഞ ദിവസം ദിവാകരൻ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.