രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ ഒരു പരിപാടിയിലും കയറ്റരുത് എന്ന് പറഞ്ഞിട്ടുണ്ടെന്ന് കെ.മുരളീധരൻ. രാഹുൽ സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണത്തിനിറങ്ങേണ്ട. ഉദിച്ചുയരേണ്ട താരങ്ങൾ ഉദിച്ചു ഉയരുമെന്നും അല്ലാത്തവ അസ്തമിക്കുമെന്നും രാഹുലിനെതിരെ മുരളീധരന്റെ ഒളിയമ്പ്. കോൺഗ്രസിലുള്ള എംഎൽഎമാരാരും ഒളിവിൽ അല്ലെന്നും മാറ്റിനിർത്തിയവർ ഒളിവിൽ പോയിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കേണ്ടത് പൊലീസ് ആണെന്നും മുരളീധരൻ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ടഭിപ്രായമില്ലെന്നും കെ.സി. വിശദീകരിച്ചു.
രാഹുല്‍ വിവാദം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. രാഹുലിനെ പാര്‍ട്ടി പരിപാടിയില്‍ ഔദ്യോഗികമായി പങ്കെടുപ്പിച്ചിട്ടില്ല. രാഹുലിന്റെ രാജിതീരുമാനം കോടതി നടപടി അനുസരിച്ചായിരിക്കുമെന്നും തങ്കപ്പന്‍ വ്യക്തമാക്കി
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസില്‍ ബലാല്‍സംഗം നടന്ന ഫ്ലാറ്റിലെത്തി മഹസര്‍ തയ്യാറാക്കി പൊലീസ്. യുവതിയേയും കൊണ്ടാണ് പൊലീസ് എത്തിയത്. ഫ്ലാറ്റില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. പാലക്കാട്ടെ ഫ്ലാറ്റിലും പ്രാഥമിക പരിശോധന നടത്തി. ശബ്ദരേഖയുടെ ആധികാരികത ഉറപ്പിക്കാന്‍ യുവതിയുടെ ശബ്ദസാംപിള്‍ ഇന്ന് പരിശോധിക്കും.