പ്രസംഗം നീണ്ടുപോകലും വേദിയിലുളളവരുടെ മുറുമുറുപ്പുമൊക്കെ രാഷ്ട്രീയ വേദികളിൽ സ്വാഭാവികമാണ്. എന്നാൽ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നതിലാണ് നേതാവിന്‍റെ മിടുക്ക്. അത്തരമൊരു സരസമായ കൊടുക്കൽ വാങ്ങലിന്‍റെ പ്രസംഗ വേദി കാണാം.
നെടുങ്കണ്ടത്ത് യുഡിഎഫിൻ്റെ സ്ഥാനാർത്ഥി സംഗമമാണ് വേദി. തനത് രീതിയിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പ്രസംഗം തുടരുന്നതിനിടെയാണ് സംഭവം. അണികളുടെ മുറുമുറുപ്പ് സമയത്തെച്ചൊല്ലിയെന്ന് മനസിലാക്കിയ പി ജെ , പിന്നെ വേദിയുടെ നിയന്ത്രണമേറ്റെടുത്തു. ഗൗരവം കലർന്ന ചിരിയോടെ, നേതാക്കളുടെ നേർക്ക് ചോദ്യങ്ങൾ.
തികഞ്ഞ സിനിമാപ്രേമി കൂടിയായ പി.ജെ, പ്രസംഗത്തിന് കട്ട് പറയാൻ ഒരുങ്ങിയവരെ കൈകാര്യം ചെയ്തതും സിനിമാറ്റിക് സ്റ്റൈലിലിൽ. ഇടുക്കി എം പി ഡീൻകുര്യാക്കോസ് വരെ ഒരുഘട്ടത്തിൽ പി ജെ യുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പതറി. താക്കീതും ഉപദേശവുമൊക്കെയായി പ്രസംഗം ഒന്നരമണിക്കൂർ കൊണ്ട് പൂർത്തിയാക്കിയാണ് പി.ജെ. ജോസഫ് വേദിവിട്ടത്.