കേരള രാഷ്ട്രീയത്തിലെ ഭാവി സാധ്യതകളെ പറ്റി സംസാരിച്ച് ശശി തരൂര്‍. താന്‍ നേതൃത്വത്തിന്‍റെ ഭാഗമാണെന്ന് തോന്നിയിട്ടില്ലെന്നും പാര്‍ട്ടിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. മനോരമ ഹോര്‍ത്തൂസ് വേദിയില്‍ തരൂരിന്‍റെ ലോകം എന്ന െസഷനില്‍ ഷാനി പ്രഭാകരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: 'വര്‍ഗീയമായി സംസാരിക്കുന്നത് എന്തിനാണ്, അതിന്‍റെ ആവശ്യമുണ്ടോ?'; ഞാന്‍ മോദിയോട് ചോദിച്ചു
കോൺഗ്രസുമായുള്ള ബന്ധം ഇപ്പോൾ എവിടെയാണ് എന്ന ചോദ്യത്തിന് അത് എന്നോട് മാത്രം ചോദിക്കേണ്ടതല്ലന്നും പാർട്ടി നേതൃത്വത്തോട് ചോദിക്കണമെന്നുമായിരുന്നു തരൂരിന്‍റെ മറുപടി.
''ഞാൻ നേതൃത്വത്തിന്റെ ഒരു ഭാഗമാണെന്ന് ഞാൻ പറയാൻ അത്ര ധൈര്യം തോന്നുന്നില്ല. കാരണം എനിക്ക് ഏത് പ്രത്യേക സ്ഥാനം പാർട്ടി നൽകിയിട്ടില്ല. വർക്കിംഗ് കമ്മിറ്റി അംഗമാണ്. പക്ഷേ വർക്കിംഗ് കമ്മിറ്റി കൂടുമ്പോൾ 10-200 പേരാണ് ഉണ്ടാവുക.
അപ്പോൾ അതിൽ വലിയൊരു സ്റ്റാൻഡിങ് ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ കോൺഗ്രസിന്റെ എംപി ആണ്. എനിക്ക് അതിന്റെ ചില അവകാശങ്ങളുണ്ട്. പാർട്ടിക്ക് എന്റെ വല്ല ആവശ്യമുണ്ടെങ്കിൽ അവര് പറയുമല്ലോ''.
നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.
''ആരും എന്നോട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ മനോരമയില്‍ ചിലപ്പോൾ ആദ്യത്തെ വാർത്ത വരും. ഞാൻ ഒരിക്കലും ഒരു സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചില്ല. എനിക്ക് സ്ഥാനമല്ല പ്രാധാന്യം. എന്ത് ടൈറ്റിൽ കൊടുത്താലും ആ ടൈറ്റിൽ നാളെ മാറുമല്ലോ. ഞാൻ ഇപ്പോഴേ മുൻ മന്ത്രിയായി കഴിഞ്ഞു. ഒരു ദിവസം മുൻ എംപി ആണ്. പക്ഷേ ഞാൻ ശശി തരൂർ ആയിട്ട് ഇരിക്കും. എനിക്ക് ഈ സ്ഥാനം തരു ഈ ടൈറ്റിൽ തരു എന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ചെയ്യാനും പോകുന്നില്ല. പാർട്ടി എന്നോട് പ്രത്യേകിച്ചൊന്നും ആവശ്യപ്പെട്ടിട്ടില്ല. അവർക്ക് പിന്നെ എന്‍റെ കഴിവ് അറിയും എന്ന് വിചാരിക്കുന്നു. പാർട്ടി വന്നു പറഞ്ഞാൽ ഞാൻ അതിനെ കുറിച്ച് ചിന്തിക്കും''.
Also Read: തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ സമീപിച്ചിട്ടുണ്ട്, രാഷ്ട്രീയത്തിലേക്കില്ല: മഞ്ജു വാര്യര്‍
''കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രചരണം നടത്തിയ കോൺഗ്രസ് നേതാവ് ഞാനാണ്. 56 സ്ഥാനാർത്ഥികൾക്ക് വേണ്ടി ഇറങ്ങി. കാസർകോട് മുതൽ പിന്നെ പാറശാല വരെ പ്രചാരണത്തിനിറങ്ങി. ആ സമയത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു'' തരൂര്‍ പറഞ്ഞു.
യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് വീണ്ടും ശശി തരൂരിനെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ കേന്ദ്ര സർക്കാരിൽ ഉണ്ടെന്ന ചോദ്യത്തിനും തരൂര്‍ മറുപടി നല്‍കി.
''ഒരു അണ്ടർസ്റ്റാൻഡിംഗാണ് യുഎന്നില്‍ കുറെ വർഷങ്ങളായിട്ടുള്ളത്. എന്താണ് 10 വർഷം ഓരോ കോണ്ടിനെന്റ് ടേൺ ആണ്.
അപ്പോൾ ഞാൻ 2006 ൽ മത്സരിക്കാനുള്ള കാരണം അത് ഏഷ്യ കോണ്ടിനെന്റ് ടേൺ ആണ്. ഇപ്പോള്‍ യൂറോപ്യൻ ടേൺ ആണ്. ഇത് കഴിഞ്ഞാൽ ശരിക്കും പറയുകയാണെങ്കിൽ ലാറ്റിൻ അമേരിക്കൻ ടേൺ ആണ്. അതിനർത്ഥം സ്പാനിഷ് ഭാഷ സംസാരിക്കുന്ന അല്ലെങ്കിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന സൗത്ത് അമേരിക്കൻ ഭാഗത്തെ ഒരു രാജ്യത്തിന്‍റെ പ്രതിനിധിയായിരിക്കും ജയിക്കാൻ പോകുന്നത്''