പത്തനംതിട്ട പ്രമാടം പഞ്ചായത്തില്‍ രണ്ടുവയസുകാരി മകളേയും കൂട്ടിയാണ് സ്ഥാനാര്‍ഥികളുടെ വോട്ട് തേടല്‍. നാല്,അഞ്ച് വാര്‍ഡുകളില്‍ മല്‍സരിക്കുന്നത് ദമ്പതികളാണ്. കുഞ്ഞ് മാറി നില്‍ക്കാത്തത് കൊണ്ടാണ് ഒരുമിച്ച് വോട്ട് തേടല്‍ എന്ന് സ്ഥാനാര്‍ഥികള്‍. പഞ്ചായത്ത് നാലാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയാണ് അഞ്ജലി ശങ്കര്‍. തൊട്ടടുത്ത അഞ്ചാംവാര്‍ഡില്‍ ഭര്‍ത്താവ് ശങ്കര്‍ വെട്ടൂര്‍ ആണ് സ്ഥാനാര്‍ഥി. രണ്ടുവാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ ഒരുമിച്ചാണ് വോട്ടു തേടല്‍. കൂടെ രണ്ടുവയസുകാരി മകള്‍ ദുര്‍ഗയും
മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. നേരത്തെ നാലാംവാര്‍ഡിലെ പഞ്ചായത്തംഗം ആയിരുന്നു ശങ്കര്‍. ഇത്തവണ നാലാംവാര്‍ഡ് വനിതാ സംവരണം ആയി. ഇതോടെ ശങ്കര്‍ അഞ്ചാം വാര്‍ഡിലേക്ക് മാറി. നാലാംവാര്‍ഡില്‍ അഞ്ജലിയെ നിര്‍ത്തണണെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശങ്കര്‍ പറയുന്നു. രണ്ടുവാര്‍ഡുകളിലും മാറി മാറി പ്രചാരണത്തിലാണ് ദമ്പതികളായ സ്ഥാനാര്‍ഥികള്‍.